കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 2485ാം നമ്പർ മാന്നാർ ശാഖയുടെ നേതൃത്വത്തിൽ ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും 14 മത് ശ്രീനാരായണ കൺവെൻഷനും 5ന് നടക്കുമെന്ന് ശാഖ പ്രസിഡന്റ് കെ പി.കേശവൻ, സെക്രട്ടറി ബാബു ചിത്തിരഭവൻ എന്നിവർ അറിയിച്ചു. അഞ്ചിന് രാവിലെ 9ന് പതാക ഉയർത്തൽ, വൈകിട്ട് 6ന് പ്രാർത്ഥന, ഗുരുപൂജ, 6.15ന് നടക്കുന്ന സർവ്വമത സമ്മേളനം ആഘോഷം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ കൺവെൻഷൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം ബാബു, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു എന്നിവർ പ്രസംഗിക്കും. സൗമ്യ അനിരുദ്ധൻ പ്രഭാഷണം നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ അദ്ധ്യക്ഷത വഹിക്കും.