കടുത്തുരുത്തി: എൻ.ജി.ഒ. കോൺഫെഡറേഷന്റെ 50 ശതമാനം സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന 'വുമൺ ഓൺ വീൽസ്' പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ഞീഴൂരിൽ നടന്നു. ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി
മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഞീഴൂരിൽ നടന്ന ചടങ്ങിൽ 79 ആക്ടീവ സ്‌കൂട്ടറുകൾ വിതരണം ചെയ്തു. എൻ.ജി.ഒ.കോൺഫെഡറേഷൻ ജില്ല പ്രസിഡന്റ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ആറാം ഘട്ട ലാപ്‌ടോപ്പുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് നിർവഹിച്ചു അർച്ചന വുമൺസ് സെന്റർ പ്രസിഡന്റ് ത്രേസ്യാമ്മ മാത്യു, ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സജി മേത്താനത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധു മോൾ ജേക്കബ്, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, സിസ്റ്റർ ക്രിസ്റ്റി, ഫാ.ബനോ ചാരിയൽ, പഞ്ചായത്തംഗങ്ങളായ ശരത് ശശി, കെ. ഡി.അശോക് കുമാർ, ബോബൻ മഞ്ഞളാമലയിൽ, വിജയകുമാർ, ജവഹർ മെമ്മോറിയൽ പ്രസിഡന്റ് പി.വി തങ്കമ്മ, അനന്ദവല്ലി, ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ശ്രുതി സന്തോഷ്, സിജ്ഞ ഷാജി, ജോയി മൈലം വേലിൽ, സനിൽകുമാർ, കെ.പി വനോദ് ,റോബിൻ കുഞ്ഞുമോൻ, ജോർജ് കഥളിക്കാട്ടിൽ, രവി എ. കെ അർച്ചന ഹരിദാസ് , സുഷമ അജി പ്രകാശ് ലൈല ഹരിദാസ്, രാജി തുടങ്ങിയവർ നേത്യത്വം നൽകി.

ഫോട്ടോ: ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു