nn

കോട്ടയം : സംസ്ഥാന ജല ഗതാഗത വകുപ്പ് ജീവനക്കാരുടെ ലൈസൻസ് ട്രയിനിംഗ് സൗജന്യമായി അനുവദിക്കണമെന്നും വിഷയത്തിൽ വകുപ്പ് മന്ത്രി നേരിട്ട് ഇടപെടണമെന്നും സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി.റ്റി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സരീഷ് എൻ.കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം.സി മധുക്കുട്ടൻ , സംസ്ഥാന സെക്രട്ടറിമാരായ സി.എൻ ഓമനക്കുട്ടൻ, കെ.ആർ വച, വൈസ് പ്രസിഡന്റുമാരായ ജോൺ ജോബ്, സുധീർ എസ്, രക്ഷാധികാരി അനൂപ്പ് ഏറ്റുമാനൂർ, കമ്മറ്റി അംഗങ്ങളായ അനീഷ് മാൻച്ചിറ, സാനു ചാലേച്ചിറ, പ്രസാദ് കട്ടക്കുഴി, സൂരജ് പണാവള്ളി, സിദ്ധാർത്ഥൻ തുടങ്ങിയവർ പ്രസംഗിച്ചു.