
വൈക്കം : ടൗൺ റോട്ടറി ക്ലബ് ചാർട്ടർ ദിനാഘോഷവും, കുടുംബ സംഗമവും മുൻ ഡിസ്ട്രിക് ഗവർണർ കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.എ. സുധീരൻ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടർ സെക്രട്ടറി വിൻസന്റ് കളത്തറ, ഫൗണ്ടേഷൻ മെമ്പർ ഡി.നാരായണൻ നായർ, മുൻ പ്രസിഡന്റുമാരായ രാജൻ പൊതി, എം. സന്ദീപ്, ജീവൻശിവറാം ,എൻ.കെ.സെബാസ്റ്റ്യൻ, എം.ബി. ഉണ്ണികൃഷ്ണൻ, ടി.കെ.ശിവ പ്രസാദ് എന്നിവരെ ആദരിച്ചു. ക്ലബിന്റെ ഈ വർഷത്തെ വൊക്കേഷണൽ സർവീസ് അവാർഡ് ഇടയാഴം തേജസ് സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപിക ഗിരിജാകുമാരിയ്ക്ക് സമ്മാനിച്ചു. വൈക്കം തെക്കെനടയിലുള്ള കിഴക്കെവളാലിൽ പുഷ്പയുടെ വീട് പണി പൂർത്തിയാക്കുന്നതിനായി 33000 രൂപയും നല്കി.