വൈക്കം : മേയറും, എം.എൽ.എയും ചേർന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളിയോട് കാണിച്ചത് ഭരണത്തിന്റെ അഹങ്കാരമാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. ഐ.എൻ.ടി.യു.സി ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മേയ് ദിന സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം.ഡി സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം എം.വി മനോജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് മുതിർന്ന തൊഴിലാളികളേയും സംഘടനാ പ്രവർത്തകരേയും ആദരിച്ചു. പി.വി സുരേന്ദ്രൻ, വി.ടി ജയിംസ്, ഇടവട്ടം ജയകുമാർ, മോഹൻ.കെ.തോട്ടുപുറം, ഇ.കെ ജോസ്, പി.ആർ രാജീവ്, ടി.ആർ ശശികുമാർ, എം.ആർ ഷാജി, ജോർജ് വർഗീസ്, കുഞ്ഞുമോൾ ബാബു എന്നിവർ പ്രസംഗിച്ചു.