ഏറ്റുമാനൂർ : പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും പ്രതിഷ്ഠാവാർഷികവും 5 മുതൽ 18 വരെ നടക്കും. കൊട്ടാരത്തിന്റെയും മേൽശാന്തി മഠത്തിന്റെയും സമർപ്പണം ക്ഷേത്രം തന്ത്രി നിർവഹിക്കും. 6ന് രാവിലെ 8ന് ആമേടമന വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പപൂജ. പ്രസാദഊട്ട്. വൈകിട്ട് 7ന് സാംസ്കരിക സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം ചെയ്യും. 7 മുതൽ 12 വരെ ധ്വജപ്രതിഷ്ഠാ ചടങ്ങുകൾ.13ന് രാവിലെ 8.29നും 9.40നും മദ്ധ്യേ ധ്വജപ്രതിഷ്ഠ. വൈകിട്ട് 5.30നും 6നും മദ്ധ്യേ തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ നാരായണൻ നമ്പൂതിരി, മേൽശാന്തി മുട്ടത്തുമന മഹേഷ് ദാമോദരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ദേശപ്പറ വഴിപാട്. 17ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം. തുടർന്ന് മഹാപ്രസാദഊട്ട്. വൈകിട്ട് 8 മുതൽ വിളക്കിനെഴുന്നള്ളിപ്പ്, വലിയ കാണിക്ക. 18ന് രാവിലെ 7ന് പൊങ്കാല. വൈകിട്ട് 5ന് ആറാട്ട് പൂജ തുടർന്ന് ആറാട്ട് പുറപ്പാട്. 9ന് ആറാട്ട് എതിരേൽപ്പ്,കൊടിയിറക്ക്. ചടങ്ങുകൾക്ക് ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരൻ നായർ, സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കൽ, വൈസ് പ്രസിഡന്റ് സുരേഷ് കൊറ്റോത്ത്, ദേവസ്വം മാനേജർ ദിനേശൻ പുളിക്കപ്പറമ്പിൽ, കമ്മറ്റിയംഗങ്ങളായ കുമാർ തേക്കനാംകുന്നേൽ, വിജയരാജൻ നായർ എന്നിവർ നേതൃത്വം നൽകും.