fee

പാലാ : സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ട്യൂഷൻ ഫീസ് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന് കേരള കാത്തലിക് അൺ എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. ജിബി ജോസ് പ്രമേയം അവതരിപ്പിച്ചു. താമരശ്ശേരി അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ. ചാക്കോ കാളംപറമ്പിൽ, അങ്കമാലി നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഡോ. പോളച്ചൻ, ചുണങ്ങുംവേലി ഭാരത് മാതാ കോളേജ് മാനേജർ ഫാ ജേക്കബ് പുതുശ്ശേരി, ചേർപ്പുങ്കൽ ബി.വി.എം കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.