വെൺകുറിഞ്ഞി : എസ്.എൻ.ഡി.പി യോഗം 268ാം നമ്പർ ശാഖാ വെൺകുറിഞ്ഞി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹ പുനഃപ്രതിഷ്ഠാകർമ്മം നാളെ രാവിലെ 8നും 8.45 നും മദ്ധ്യേ നടക്കും. ക്ഷേത്രം തന്ത്രി ഡോ.റ്റി.എസ്.ബിജുശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ പ്രതിഷ്ഠാകർമ്മം നിർവഹിക്കും. ഇന്ന് രാവിലെ 9ന് മൃത്യുഞ്ജയഹോമം തുടർന്ന് തൃകാലമായി ഭഗവത്‌സേവ, വൈകിട്ട് 5ന് സുദർശനഹോമം, 5.30ന് വിഗ്രഹഘോഷയാത്ര, 6.30ന് പ്രാസാദ ബിംബശുദ്ധി ക്രിയകൾ, വാസ്തുബലി, വാസ്തുഹോമം, 8ന് കലാപരിപാടികൾ. നാളെ രാവിലെ 7ന് സുകൃതഹോമം, പ്രതിഷ്ഠാഹോമം, പഞ്ചവിംശതി കലശപൂജ, ബ്രഹ്മകലശപൂജ, പ്രതിഷ്ഠ, 10.30ന് കാണിക്കമണ്ഡപ സമർപ്പണം, ഉച്ചയ്ക്ക് 12ന് പ്രതിഷ്ഠാദിന സന്ദേശം ശാഖാ പ്രസിഡന്റ് ഷിൻ ശ്യാമളൻ വെകിട്ട് 5ന് സർവൈശ്വര്യപൂജ, 6.30ന് ദീപാരാധന, 7.30ന് നട അടയ്ക്കൽ, 7.35ന് കലാപരിപാടികൾ.