കോട്ടയം : ശ്വാസതടസം നേരിടുന്ന 'രോഗികൾക്ക് ശ്വസിക്കുന്നതിന് സഹായമേകുന്ന ഓക്സിജൻ കോൺസൻട്രേറ്റർ സംവിധാനം അഭയം ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് സംഭാവനയായി ലഭിച്ചു. പാത്താമുട്ടം കേളൻ കവലയ്ക്ക് സമീപം പരേതനായ തകിടിയിൽ പി.ബി. രാമകൃഷ്ണന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ കുടുംബമാണ് ഇത് നൽകിയത്. സി.പി.എം ജില്ലാ സെക്രട്ടറിയും, അഭയം ഉപദേശക സമിതി അംഗവുമായ എ.വി.റസ്സൽ ഓക്സിജൻ കോൺസൻട്രേറ്റർ ഏറ്റുവാങ്ങി. അഭയം സെക്രട്ടറി ഏബ്രഹാം തോമസ്, അഭയം വോളണ്ടിയർ എ.വി.അജയൻ, പി.ബി.രാമകൃഷ്ണന്റെ മകൾ ടി.ആർ. മഞ്ജു, കൊച്ചുമക്കളായ മീര ചാമയ്ക്കൽ, ഹരി ചാമയ്ക്കൽ എന്നിവർ പങ്കെടുത്തു.