എലിക്കുളം: ആളുറമ്പ് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് രാവിലെ 9.30ന് കൊടിയേറും. വൈക്കം സനീഷ് തന്ത്രി, മേൽശാന്തി റെനീഷ് ശാന്തി, അഖിൽ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. 11ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, 7.30ന് ഗുരുദേവകൃതികളുടെ നൃത്താവിഷ്‌കാരം, 8.45ന് ഭജൻസ്. നാളെ രാവിലെ 10ന് കലശാഭിഷേകം, 11ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, 5.30ന് സർവൈശ്വര്യപൂജ, 7.30ന് കോട്ടയം സുരേഷിന്റെ കരോക്കെ ഗാനമേള. തിങ്കൾ രാവിലെ 10ന് കലശാഭിഷേകം, 10.30ന് പ്രഭാഷണം, ഒന്നിന് മഹാപ്രസാദമൂട്ട്, അഞ്ചിന് താലപ്പൊലിഘോഷയാത്ര, 6.30ന് സമൂഹപ്രാർഥന, എട്ടിന് ഡാൻസ്.