പാമ്പാടി: പൊന്നരികുളം ശ്രീവനദുർഗാ ദേവീക്ഷേത്രത്തിലെ കലശവാർഷിക മഹോത്സവം നാളെ മുതൽ 6 വരെ നടക്കും. ഇന്ന് രാവിലെ ആറിന് ഗണപതിഹോമം, വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം സ്വാമി അമോഘാഷാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യും. പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം രാധാ വി.നായർ, ജിനു ഞാറയ്ക്കൽ, അനീഷ് ഗ്രാമറ്റം, തുടങ്ങിയവർ സംസാരിക്കും. സംഗീത വിദ്വാൻ സോമനാഥൻ പി.കെ സ്വാമിയിൽ നിന്ന് പുരസ്കാരം ഏറ്റവാങ്ങും. നാളെ ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ, വൈകിട്ട് അഞ്ചിന് നാമലഹരി, രാത്രി 7ന് സോപാനസംഗീതം.