കോട്ടയം : തിരുവാർപ്പ് കാഞ്ഞിരം ഭാഗത്ത് പറേനാൽപ്പതിൽ വീട്ടിൽ ജെറിൻ (25), കൂരോപ്പട,ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് ആനക്കല്ലുങ്കൽ വീട്ടിൽ നിധിൻ കുര്യൻ (33) എന്നിവരെ കാപ്പാ നിയമപ്രകാരം ആറുമാസത്തേയ്ക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജെറിന് കുമരകം, കോട്ടയം ഈസ്റ്റ്, കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളും, നിധിൻ കുര്യന് ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ സ്റ്റേഷനുകളിൽ ഭീഷണിപ്പെടുത്തൽ മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളും നിലവിലുണ്ട്.