പാലാ: ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെയും കോട്ടയം ജില്ലാ ഡ്രഗ്‌സ് ഇൻസ്‌പെക്ടറേറ്റിന്റെയും കെ.പി.പി.എയുടെയും സംയുക്താഭിമുഖ്യത്തിൽ ഫാർമസിസ്റ്റുകൾക്കായി പാലായിൽ ബോധവത്ക്കരണ സെമിനാർ നടത്തി. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ വൈസ് പ്രസിഡന്റ് അഭിലാഷ് കെ.ജി. ഉദ്ഘാടനം ചെയ്തു. ഡോ.അജു ജോസഫ് കുര്യൻ മുഖ്യാതിഥിയായിരുന്നു. സീനിയർ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ താര, ജോസഫ്, ഡോ.അജു ജോസഫ് എന്നിവർ ക്ലാസ് നയിച്ചു. കെ.പി.പി.എ കോട്ടയം ജില്ലാ പ്രസിഡന്റ് സി എസ് ജയറാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.പി.എ സംസ്ഥാന ട്രഷറർ നവജി ടി.വി., അരുൺ സി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.