പാലാ: ഇടനാട് കൈരളി ശ്ലോകരംഗത്തിന്റെ മുപ്പത്തഞ്ചാമത് വാർഷികം ആഘോഷിച്ചു. കരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ ഉദ്ഘാടനം ചെയ്തു. അനഘ ജെ കോലത്ത് അനുസ്മരണ പ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എൻ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്യാംബിക സ്വാഗതം പറഞ്ഞു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ വിശ്വനാഥൻ നായർ അനുസ്മരണവും കൈപ്പട പ്രകാശനവും ആകാശവാണി അസി.ഡയറക്ടർ ശ്രീകുമാർ മുഖത്തല നിർവ്വഹിച്ചു. വിവിധമത്സരങ്ങളിലെ വിജയികൾക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രഥമ പ്രവാസ സാഹിത്യ പുരസ്‌കാരം നേടിയ ശ്രീകാന്ത് താമരശ്ശേരിയേയും തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ് നേടിയ ഹരിശങ്കർ വിശ്വനാഥിനേയും അനുമോദിച്ചു. ചുനങ്ങാട് അമൃതഭാരതി ആചാര്യൻ വി.രാമചന്ദ്രയ്യരെ ശ്ലോകോപഹാരവും ഹാരാർപ്പണവും നടത്തി ആദരിച്ചു. പാലാ സഹൃദയസമിതി പ്രസിഡന്റ് രവി പുലിയന്നൂർ ആശംസകൾ നേർന്നു. ബാലു എസ്. നായർ നന്ദി പറഞ്ഞു.കാവ്യസന്ധ്യയിൽ ഡോ.രമ്യ ജി ദേശം അനുസ്മരണം നടത്തി.