കുമരകം : കുമരകത്ത് മത്സ്യതൊഴിലാളികളുടെ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. കുമരകം മൂന്നാം വാർഡിൽ കരീത്രച്ചിറയിൽ കുഞ്ഞച്ചന്റെ മകൻ സോണിയ്ക്കാണ് (48) പരിക്കേറ്റത്. വള്ളത്തിലെ കഴുക്കോൽ സോണിയുടെ തുടയിൽ കുത്തികയറിയ നിലയിലാണ്. കായലിലേക്ക് പോയ സോണിയുടെ വള്ളവുമായി എതിർദിശയിൽ വന്ന വള്ളം കുട്ടിയിടിക്കുകയായിരുന്നു. രണ്ട് വള്ളങ്ങളും യമഹാ എൻജിൻ കൊണ്ടാണ് ഓടിച്ചിരുന്നത്. സോണിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.