മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം പുഞ്ചവയൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ അഞ്ചാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വാർഷികവും ഉത്സവവും 8 മുതൽ 10 വരെ നടക്കും. മുക്കുളം വിജയൻ തന്ത്രി, മേൽശാന്തി ഉദയൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. അഷ്ടദ്രവ്യ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവത് സേവ, കലശം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. 8ന് രാവിലെ 9:30നും 10:30 നും മദ്ധ്യേ കൊടിയേറ്റ്. തുടർന്ന് ഡോ. ഗിരിജ പ്രസാദ് ഗുരുദേവ പ്രഭാഷണം നടത്തും. 11:30 ന് നടക്കുന്ന പ്രതിഷ്ഠ വാർഷിക സമ്മേളനം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ: പി.ജീരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ വിജയൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി മുഖ്യപ്രഭാഷണവും, യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേൽ പ്രതിഷ്ഠാദിന സന്ദേശവും നൽകും. ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോക്ടർ പി.അനിയൻ, ഷാജി ഷാസ്, സി.എൻ മോഹനൻ തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി ഇ.ആര്‍ പ്രതീഷ് സ്വാഗതവും, ശാഖ വൈസ് പ്രസിഡണ്ട് എം.സി ബിനു നന്ദിയും പറയും. രാത്രി 7ന് ഗാനമേള. 9 ന് രാവിലെ 11:30ന് സ്വാമിനി നിത്യ ചിന്മയി ഗുരുദേവ പ്രഭാഷണം നടത്തും. രാത്രി 7:30ന് ഡാൻസ്. 10ന് രാവിലെ 9 ന് കലശപൂജ, വൈകിട്ട് 5:30ന് താലപ്പൊലി ഘോഷയാത്രയും റോഡ് ഷോയും. രാത്രി 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും അരങ്ങേറും.