job

മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ ക്യാമ്പസ് പ്ലേസ്‌മെന്റ് സെല്ലിന്റെയും, കേരള നോളജ് എക്കണോമി മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേയ് 18 ന് രാവിലെ 8.30 മുതൽ മെഗാ ജോബ് ജോബ് ഫെയർ സംഘടിപ്പിക്കും. 60 ലേറെ കമ്പനികൾ പങ്കെടുക്കുന്ന മെഗാ ജോബ് ഫെയറിൽ ബാങ്കിംഗ്, ഫിനാൻസ്, ഐ.ടി, ഇൻഷ്വറൻസ്, ഹോട്ടൽ, ഫാഷൻ എന്നീ മേഖലകളിലാണ് ഉദ്യോഗാർത്ഥികൾക്ക് അവസരം. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ : 9746712239, 6238765902.