judge

കോട്ടയം : ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവർ മരിച്ച സംഭവത്തിൽ ആശ്രിതർക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണൽ ആൻഡ് അഡീഷണൽ ജില്ലാ ജഡ്ജി സാനു. എസ് .പണിക്കർ ഉത്തരവിട്ടു. 2019 മേയ് 13 നായിരുന്നു സംഭവം. പ്രാവിൻകൂട് ജംഗഷൻ ഭാഗത്തേക്ക് ഓട്ടം പോയ തിരുവല്ല താലൂക്കിൽ അഴിയിടത്തുചിറ ചിറായിൽ വീട്ടിൽ കിഷോർ കുമാർ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. നഷ്ടപരിഹാരം കിഷോറിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും വീതിച്ചു നൽകാനും കോടതി ഉത്തരവിട്ടു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. പി.രാജീവ് ഹാജരായി.