കുമരകം : വൈക്കത്തുശ്ശേരി ശ്രീഗന്ധർവ്വ ശ്രീനാഗരാജാ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവവും കളമെഴുത്തുംപാട്ടിനും തുടക്കമായി. തന്ത്രി തണ്ണീർമുക്കം ബൈജു ശാന്തി കർമ്മികത്വം വഹിക്കും. ഇന്ന് പുലർച്ചെ 2.30ന് കൂട്ടക്കളം (സർപ്പം പാട്ട്) നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം 6.30ന് ഗണപതിഹോമം, 7ന് ഉഷപൂജ, 9ന് നവക പഞ്ചഗവ്യ കലശ പൂജ തുടർന്ന് അഭിഷേകം, ഉച്ചപൂജ. 11ന് ശേഷം ഭസ്മക്കളം (ഗന്ധർവ്വൻ പാട്ട്), ഉച്ചക്ക് 1ന് അന്നദാനം, ഉച്ചകഴിഞ്ഞ് 3ന് ഗുരുതിക്കളം (ഗന്ധർവ്വൻ പാട്ട്) എന്നിവ നടക്കും. വൈകിട്ട് 6ന് താലപ്പൊലി, 6.30ന് ദീപാരാധന, അത്താഴപൂജ, 7.30ന് ക്ലാസിക്കൽ ഡാൻസ്. രാത്രി 10.30ന് കൂട്ടക്കളം.