m

കോട്ടയം : മംഗളം എൻജിനിയറിംഗ് കോളേജ് സിവിൽ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി സിവിൽ ആൻഡ് എൻവയോൺമെന്റൽ എൻജിനിയറിംഗ് ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസർ ഡോ. ഡാരൻ സിയാൻ സൗ ചെൻ , ചെന്നൈ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ലബോറട്ടറി സി.എസ്‌.ഐ.ആർ എസ്.ഇ.ആർ.സി സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ് മഹേശ്വരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ. ജയമോഹൻ.ജെ, ഡോ. കെ.ബാലൻ, ഡോ. കുൽദീപ് കുമാർ സക്‌സേന എന്നിവർ സംസാരിച്ചു. ബിജു വർഗീസ്, ഡോ. വിനോദ് പി വിജയൻ, നീമ ജോർജ്, ഡോ. അരുൺ ജോസ്, ഡോ. രമേശ്കുമാർ, ഡോ. അരുൺകുമാർ എന്നിവർ പങ്കെടുത്തു.