കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വൈശാഖ മാസ ആഘോഷം 9 മുതൽ ജൂൺ 6 വരെ ക്ഷേത്ര തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തും. 11 മുതൽ 18 വരെ അയിനിപ്പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരി യജ്ഞാചാര്യനായി ഭാഗവതസപ്താഹ യജ്ഞം. 19നാണ് തിരുനക്കര ഏകാദശി.അന്ന് ഉദയാസ്തമനപൂജയും വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. വിശ്വരൂപസംഗീതോത്സവം രാവിലെ 9ന് പഞ്ചരത്‌ന കീർത്തനാലാപനത്തോടുകൂടി ആരംഭിക്കും. നിരവധി കലാകാരന്മാർ പങ്കെടുക്കും. വിശ്വരൂപസംഗീത രത്‌ന പുരസ്‌കാരം ഡോ.തൃക്കൊടിത്താനം രാധാകൃഷ്ണന് തിരുനക്കര ഏകാദശി നാളിൽ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ സമ്മാനിക്കും .12 കളഭോത്സവം മെയ് 26 മുതൽ ജൂൺ 6 വരെ നടത്തും. ഭക്തന്മാർക്ക് അന്നദാനവും ഉണ്ടാരിക്കുമെന്ന് ക്ഷേത്രസേവാ സമിതി രക്ഷാധികാരി എ.കേരളവർമ്മ, സെക്രട്ടറി എസ്. പ്രദീപ് കുമാർ, ട്രഷറർ കെ.വാസുദേവൻ, ക്ഷേത്ര പാലക് കെ.എസ്.ഓമനക്കു ട്ടൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.