ഇളമ്പള്ളി: മനപ്പാട്ടുകുന്ന് ഉമാമഹേശ്വര ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. തന്ത്രി മരങ്ങാട്ടില്ലം ഗണപതി നമ്പൂതിരി, മേൽശാന്തി പുത്തൻമഠം കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് 10ന് കലശാഭിഷേകം, രാത്രി എട്ടിന് നൃത്തനാടകം. നാളെ 10.30ന് കലശാഭിഷേകം, തിരുമുമ്പിൽ പറ, 12.30ന് മഹാപ്രസാദമൂട്ട്, 4.30ന് വല്യാത്തുകവല, വെങ്ങാലാത്തുകവല, വേരുങ്കൽപ്പാറ വഴി ഇളമ്പള്ളി ധർമ്മശാസ്താക്ഷേത്രം വരെ പറയ്‌ക്കെഴുന്നള്ളത്ത്, ഏഴിന് ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, 10ന് എതിരേൽപ്പ്.