എലിക്കുളം: പഞ്ചായത്തും വയോജന സംഘടനയായ നിറവ് 60 പ്ലസും ചേർന്ന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. മെഡിക്കൽ ഓഫീസർ ഡോ.ജെയ്‌സി കട്ടപ്പുറം, കോട്ടയം ജനറൽ ആശുപത്രിയിലെ ഡോ.കിരൺ, കെ.പ്രഭാകർ, പാലാ ജനറൽ ആശുപത്രിയിലെ ഡോ.സുനിത മേരി മാത്യു, അസി.സർജന്മാരായ ഡോ.മീര സൂസൻ ജോർജ്, ഡോ.മെറിൻ ജോസ് എന്നിവർ ക്യാമ്പ് നയിച്ചു. നിറവ് പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണ പിള്ള , സെക്രട്ടറി പി.വിജയൻ, വി.ജി.മുരളീധരൻ നായർ, ആനി തോമസ്, വി.പി.ശശി, കെ.ഇ.റഷീദ്, വിൻസന്റ് തോണിക്കല്ലിൽ, മേരി കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി.