ചിറക്കടവ്: കിഴക്കുംഭാഗം ചെറുകുന്നത്ത് വീട്ടിൽ എൻ.നാരായണൻ നായർ (85) നിര്യാതനായി. ദീർഘകാലം 747ാം നമ്പർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പൊൻകുന്നം എൻ.എസ്.എസ്.യൂണിയൻ കമ്മറ്റിയിലും പുതിയകാവ് ദേവസ്വം കമ്മറ്റിയിലും അംഗമായിരുന്നു. ഭാര്യ: പരേതയായ അമ്മിണിയമ്മ, ചെറുവള്ളി തകടിക്കൽ കുടുംബാംഗം. മക്കൾ: ശോഭനകുമാരി (പാമ്പാടി), എൻ.ശിവപ്രസാദ് (സൂപ്രണ്ട്, എസ്.വി.ആർ.എൻ.എസ്.എസ്.കോളേജ്, വാഴൂർ), എൻ.ബീനേഷ്. മരുമക്കൾ: രാധാകൃഷ്ണൻ നായർ, മിനി (അദ്ധ്യാപിക ആർ.വി.ജി.വി.എച്ച്.എസ്.എസ്., ചേനപ്പാടി), രമ്യ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.