പള്ളം: എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖാ ഡോ.പൽപ്പു കുടുംബയൂണിറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് കൺവീനർ വിനീത സുരേഷിന്റെ അദ്ധ്യക്ഷതയിൽ മുളന്താനം താഴ്ചയിൽ ചന്ദ്രിക സോമശേഖരന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ, വൈസ് പ്രസിഡന്റ് ടി.കെ.റെജിമോൻ, സെക്രട്ടറി പി.എം.വിശ്വനാഥൻ എന്നിവർ പങ്കെടുക്കും. നീലംപേരൂർ വിനീഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തും.