ചിറക്കടവ് : ഗ്രാമദീപം വായനശാലയിൽ ബാലവേദി കൂട്ടുകാർക്കായി അറിവുത്സവം 2024 ഇന്ന് തുടങ്ങും. വായനശാല പ്രസിഡന്റ് ടി.പി.രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനാകും. ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകനുമായ എൻ.ഡി.ശിവൻ ഉദ്ഘാടനം നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.എൻ.സോജൻ പങ്കെടുക്കും. തുടർന്ന് ശാസ്ത്ര കൗതുകം എന്ന വിഷയത്തിൽ പരീക്ഷണങ്ങളും ക്ലാസും നടക്കും. 7 ന് മീനടം ഉണ്ണികൃഷ്ണൻ, 8 ന് പി.സി.പ്രശാന്ത്, 9 ന് നിധീഷ് ഗോപിനാഥ്, 10 ന് അമൽ ജി.കൃഷ്ണ എന്നിവർ ക്ലാസുകൾ നയിക്കും. എല്ലാ ദിവസവും രാവിലെ 10 നാണ് ക്ലാസ്.