കോട്ടയം: പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്ത് ഗതാഗത നിയന്ത്രണം.
കോട്ടയത്തു നിന്നും കറുകച്ചാൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മന്ദിരം കലുങ്ക് ജംഗ്ഷനിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകണം.
കോട്ടയത്ത് നിന്ന് ഞാലിയാകുഴി, തെങ്ങണ ഭാഗത്തേക്ക് പോകേണ്ടവർ കഞ്ഞിക്കുഴിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട്, നാൽക്കവല വഴി പാറയ്ക്കൽക്കടവിലെത്തി വലത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകേണ്ടതാണ്.
മണർകാട് ഭാഗത്ത് നിന്നും കറുകച്ചാൽ, തെങ്ങണ, ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
കറുകച്ചാൽ ഭാഗത്ത് നിന്നും മണർകാട്, പാമ്പാടി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എറികാട് സ്‌കൂൾ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് നാരകത്തോട്, ആറാട്ടുചിറ, കാഞ്ഞിരത്തുംമൂട് വഴി മണർകാട് ഭാഗത്തേക്ക് പോകേണ്ടതാണ്.
തെങ്ങണ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എരമല്ലൂർ സ്‌കൂൾ ജംഗ്ഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പാറയ്ക്കൽ കടവിൽ എത്തി നാൽക്കവല വഴി പോകേണ്ടതാണ്.
പാലൂർപടി – പുതുപ്പള്ളി പള്ളി റോഡ് ആംബുലൻസ്, ഫയർ ഫോഴ്സ് തുടങ്ങിയ അവശ്യ സർവീസ് വാഹനങ്ങൾക്ക് മാത്രമായി നിയന്ത്രിച്ചിട്ടുള്ളതാണ്. ഈ റോഡിൽ പാർക്കിംഗ് നിരോധിച്ചു.
പുതുപ്പള്ളി കവലയ്കും എരമല്ലൂർ കലുങ്കിനും ഇടയിൽ പാർക്കിംഗും ഗതാഗതവും നിയന്ത്രിച്ചിട്ടുള്ളതാണ്.
ഇന്നും നാളെയും ടോറസ്, ടിപ്പർ, ലോറി, ചരക്കുലോറി മുതലായ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.*
മണർകാട് ഭാഗത്തുനിന്നും കറുകച്ചാൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാമ്പാടി, ഇലക്കൊടിഞ്ഞി, മാന്തുരുത്തി വഴി പോകേണ്ടതാണ്.
കറുകച്ചാൽ ഭാഗത്തുനിന്നും മണർകാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാന്തുരുത്തി, ഇലക്കൊടിഞ്ഞി, പാമ്പാടി വഴി പോകേണ്ടതാണ്.
കോട്ടയം ഭാഗത്തുനിന്നും തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം.സി റോഡ് വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകേണ്ടതാണ്.
തെങ്ങണ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഞാലിയാകുഴി ജംഗ്ഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് പന്നിമറ്റം, പാക്കിൽ, മുളംകുഴ വഴി എം.സി റോഡിലെത്തി പോകേണ്ടതാണ്.