കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ കാണക്കാരി കണിയാംപറമ്പിൽ കുഞ്ഞാവ എന്ന സുജേഷിനേയും (25), പേരൂർ കരിയാറ്റുപുഴ ഭാഗത്ത് ഒഴുകയിൽ വീട്ടിൽ വിഷ്ണു അനിലനെയും (25) കാപ്പ ചുമത്തി നാടുകടത്തി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുജേഷിന് ഏറ്റുമാനൂർ, കുറവിലങ്ങാട് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളുണ്ട്. വിഷ്ണു അനിലിന് ഏറ്റുമാനൂർ, ഗാന്ധിനഗർ, ചങ്ങനാശ്ശേരി, വൈക്കം, പാലാ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കേസുകളുണ്ട്.