
അയർക്കുന്നം : യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ മണർകാട് വന്നല്ലൂർകര ഭാഗത്ത് മണിയാംകേരിയിൽ വീട്ടിൽ ഷിബിൻ ഷിബു (21), സഹോദരൻ ജയ്സൺ ഷിബു (24), മണർകാട് സ്വദേശി മെൽജോ (18) എന്നിവരെ അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് വിജയപുരം സ്വദേശിയായ യുവാവിന്റെ ബന്ധുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കല്ലും കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മെൽജോയ്ക്ക് യുവാവിന്റെ സഹോദരനുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകശ്രമം നടന്നത്.