പൊൻകുന്നം : എസ്.എൻ.ഡി.പിയോഗം 45ാം നമ്പർ എലിക്കുളം ശ്രീനാരായണഗുരു ക്ഷേത്രത്തിലെ പതിനഞ്ചാമത് അറിവിന്റെ ഉത്സവം ഇന്ന് സമാപിക്കും. രാവിലെ 5.30 ന് ശാന്തി ഹവനം, കലശപൂജ, മഹാഗുരുപൂജ, 10ന് പരബ്രഹ്മ മൂർത്തിയായ ഗുരു എന്ന വിഷയത്തെ അടിസ്ഥാനമാക്കി എസ്.എൻ.ഡി.പിയോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം ബിബിൻഷാൻ പ്രഭാഷണം നടത്തും, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, 8.00ന് ഡാൻസ് ആർ.എൽ.വി.ശ്രീലക്ഷ്മി, എസ്. ദേവ്, ബി.ഗംഗ എന്നിവർ അവതരിപ്പിക്കുന്നു. 8.30ന് തിരുവാതിര, കൈകൊട്ടിക്കളി അവതരണം ഗുരുചൈതന്യ തിരുവാതിര സംഘം എസ്.എൻ.ഡി.പി യോഗം ഇളംങ്ങുളം ശാഖ, 9.30 നും 10.30 നും മദ്ധ്യേ തൃക്കൊടി ഇറക്കൽ, മംഗളപൂജ, മഹാനിവേദ്യം, മംഗളാരതി എന്നിവയോടെ ഉത്സവം പൂർണമാകുമെന്ന് ശാഖാ പ്രസിഡന്റ് കെ.എസ്.ബിജു കൊടയ്ക്കനാൽ, വൈസ് പ്രസിഡന്റ് വി.ഡി. വിജയൻ വട്ടോടിൽ, സെക്രട്ടറി ജിതേഷ് പി. കോട്ടയിൽ എന്നിവർ അറിയിച്ചു.