temple

കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 2673 നമ്പർ തിരുവമ്പാടി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം 13 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ശ്രീനാരായണഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണ ചടങ്ങുകളും 11 മുതൽ 13 വരെയാണ് നടക്കുക.

11 ന് രാവിലെ 7 ന് ശാഖാ പ്രസിഡന്റ് ശ്രീനിവാസൻ കൊടിയേറ്റ് നിർവഹിക്കും. 7.30 ന് ഗുരുപൂജ, 10 ന് ഗുരുദേവ പ്രാർത്ഥന, വൈകുന്നേരം കടുത്തുരുത്തി ഗുരുദേവക്ഷേത്രത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര, വൈകിട്ട് 7 ന് വിഗ്രഹ പരിഹരം.

12 ന് രാവിലെ 7.30 ന് ഗണപതിഹോമം പരിയവസാനം ത്രികാലപൂജയായ ദേവി പൂജ മഹാമൃത്യുഞ്ജയ ഹോമം, 8.30 ന് മഹാമൃത്യുഞ്ജയ ഹോമം പരിയവസാനം, 10.30 ന് മഹാസുദർശന ഹോമം, 12.30 ന് മഹാ ഗുരുപൂജ, വിഷ്ണുപൂജ, 1 ന് അന്നദാനം, 3.30 ന് സുദർശന ഹോമം, 5 ന് ക്ഷേത്രപരിഗ്രഹം, 6 ന് വാസ്തുബലി വാസ്തുപൂജ വാസ്തു പുണ്യാഹം, 7.30 ന് അസ്ത്രകലശപൂജ, ശുദ്ധിക്രിയകൾ എന്നിവ നടക്കും.

13 ന് ഉച്ചയ്ക്ക് 11.40 നും 12.32 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ശ്രീനാരായണഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, 1 ന് മഹാപ്രസാദ ഊട്ട്.
വൈകിട്ട് 5 ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര സമർപ്പണം നിർവഹിക്കും. കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എ ഡി പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സി.എം.ബാബു മുഖ്യപ്രഭാഷണം നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഹരികൃഷ്ണൻ ടി.എൽ, സെക്രട്ടറി ധനേഷ് കെ.വി, ശാഖാ പ്രസിഡന്റ് ശ്രീനിവാസൻ, സെക്രട്ടറി ടി.എസ് സുഗതൻ, യൂത്ത് മൂവ്‌മെന്റ് ജോ. സെക്രട്ടറി ഹരീഷ് ഹരി, അനു പ്രമോദ് തുടങ്ങിയവർ പ്രസംഗിക്കും. ചടങ്ങിൽ ബി.സി.എം.എൽ.എൽ.ബി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അരുണിമ എസിനെ ആദരിക്കും. തുടർന്ന് കലാപരിപാടികൾ.