മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനിൽ ഗുരുവന്ദനം കലോത്സവത്തിന്റെ ഭാഗമായി ഏന്തയാർ മേഖലാതല മത്സരങ്ങൾ നടത്തി. കലോത്സവം കോർഡിനേറ്ററും, യോഗം ഡയറക്ടർ ബോർഡ് അംഗവുമായ ഷാജി ഷാസ് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ.പി.അനിയൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എ.കെ.രാജപ്പൻ ഏന്തയാർ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഖിൽനാഥ് ഞർക്കാട്, ഏന്തയാർ ശാഖാ പ്രസിഡന്റ് സി.എൻ.വിശ്വനാഥൻ,ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന ജോയിന്റ് സെകട്ടറി അനിത ഷാജി, ഡോ.ഗീതാ അനിയൻ, സലീനാ ലാലു, ആർദ്ര മിലൻഷാ, യഥാക്രമം കൊടുങ്ങ, ഞർക്കാട്, പ്ലാപ്പള്ളി ശാഖാ സെക്രട്ടറിമാരായ ഗിരീശൻ, രഞ്ജിത്ത് ഹരിദാസ്, ഷിജോ മോൻ എന്നിവർ പ്രസംഗിച്ചു. ഇനി വണ്ടൻപതാൽ , പെരുവന്താനം, കോരുത്തോട് മേഖല കലോത്സവങ്ങൾ അരങ്ങേറും. ആറ് മേഖലാതല മത്സരങ്ങളിൽ നിന്ന് ഒന്നാം സമ്മാനം ലഭിച്ചവർ 26 ന് മുണ്ടക്കയം ഗുരുദേവ പുരം ഹാളിൽ നടക്കുന്ന യൂണിതൻ തല മത്സരത്തിൽ പങ്കെടുക്കും.