binesh

വൈക്കം : എസ്.എൻ.ഡി.പി യോഗം 119ാം നമ്പർ ഇടയാഴം ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ തുടങ്ങിയ ശ്രീനാരായണ പാഠാശാല വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ദർശനത്തിൽ അധിഷ്ഠിതമായ പുതുതലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച് നടന്ന ശാഖയുടെ വാർഷിക സമ്മേളനം ശാഖാ സെക്രട്ടറി റജിമോൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയകുമാർ ചക്കാല അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ ലിപുന രാജേഷ്, യൂണിറ്റ് ചെയർമാൻ ജയകുമാർ ത്രൈയംബകം, ജിനി നടുമുറി, രാജു പാരയിൽ, റെജിമോൻ ജിത്തുനിവാസ്, വി.വി കനകാംബരൻ എന്നിവർ പ്രസംഗിച്ചു.