preetha-rajesh

വൈക്കം : വടക്കേനട ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ പത്താമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും റോട്ടറി ക്ലബ് ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു എടാടൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച ഹാസ്യ നടനുള്ള അവാർഡ് നേടിയ വൈക്കം ഭാസി മുഖ്യപ്രഭാഷണം നടത്തി. ഹരിതയുടെ മുൻ ഭാരവാഹികളായ കെ.രഘുനന്ദൻ, ടി.ജി ബാബു എന്നിവരെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് ഹരിത സ്‌കോളർഷിപ്പ് വിതരണവുമുണ്ടായിരുന്നു. സെക്രട്ടറി പി.എം സന്തോഷ്‌കുമാർ, കൗൺസിലർ ബി.ചന്ദ്രശേഖരൻ, പ്രൊഫ.ബിന്ദു നായർ, സാബു വർഗീസ്, പി.പി അജി, പി.ഗിരീഷ്, ജോർജ് തോമസ്, ജീവൻ ശിവറാം എന്നിവർ പ്രസംഗിച്ചു.