te

കോട്ടയം: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് 14 മുതൽ പരിശീലനം ആരംഭിക്കും. മാറിയ സിലബസിലുള്ള പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും കേരള പാഠ്യപദ്ധതി ചട്ടക്കൂട് പൊതുലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയുമാവും പരിശീലനങ്ങൾ. എൽ.പി,യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 7500 അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. കോട്ടയം, ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനങ്ങൾ ചൊവ്വ മുതൽ ആരംഭിക്കും. എൽ.പി തലത്തിൽ റിസോഴ്‌സ് പ്രതിനിധികളെ തയാറാക്കുന്ന പരിശീലനം കിടങ്ങൂർ സെന്റ് മേരീസ് യു.പി സ്‌കൂളിലും യു.പി. തലം ബേക്കർ എച്ച്.എസ്.എസ്, സി.എം.എസ്. കോളജ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലുമായി നടക്കും.