കോട്ടയം : ഭാരതീയ വിദ്യാഭവൻ കോട്ടയം കേന്ദ്രം വിദ്യാർത്ഥികൾക്കായി ജറിയാട്രിക് ഹെൽത്ത് കെയർ കോഴ്‌സ് നടത്തും. 12 മാസം നീളുന്ന ഹ്രസ്വകാല പാഠ്യ പദ്ധതിയാണ്. ഇതിലൂടെ വയോജനങ്ങളുടെ പരിചരണ ശുശ്രൂഷ, ആരോഗ്യസഹായ മാനേജ്‌മെന്റ് എന്നിവയാണ് പ്രധാനമായി ലക്ഷ്യമിടുന്നത്. അപേക്ഷകർ പ്ലസ് ടു പരീക്ഷ എഴുതിയിരിക്കണം. പ്രായപരിധിയില്ല. തിയറി ക്ലാസുകൾ ശനിയാഴ്ചകളിൽ മാത്രം. പഠിതാക്കൾക്ക് ഭാരത് ഹോസ്പിറ്റലിൽ ആവശ്യമായ പ്രവൃത്തി പരിചയവും ലഭിക്കും. കോഴ്‌സ് ഡയറക്ടർ ഡോ. സജിത് കുമാർ, ദിലീപ് വി കൈമൾ, പി.എ.സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.