laila

വൈക്കം: ഉംറ തീർത്ഥാടനത്തിന് പോയ വൈക്കം സ്വദേശിനി മദീനയിൽ മരിച്ചു. കുലശേഖരമംഗലം ആലംതുരുത്തിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ ലൈല (70) ആണ് മരിച്ചത്. ഏപ്രിൽ 22നാണ് ഉംറ തീർത്ഥാടനത്തിനായി ഇവർ മക്കയിലേക്ക് പുറപ്പെട്ടത്. ഉംറ നിർവഹിച്ചശേഷം മടങ്ങാനിരിക്കേ ഞായറാഴ്ച മദീനയിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം മദീനയിൽ നടത്തി. മക്കൾ: ഷാജിമോൻ, സാജിത, ഷാനിമോൾ. മരുമക്കൾ: പരേതനായ ജമാൽ, നിസാർ, ഷെബീന.