gramadeepam

ചിറക്കടവ് : ഗ്രാമദീപം വായനശാലയിൽ കുട്ടികൾക്കായി അറിവുത്സവം 2024 ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി എൻ.ഡി.ശിവൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.പി.രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.എൻ.സോജൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ് എന്നിവർ സംസാരിച്ചു. വായനശാല ജോ.സെക്രട്ടറി ടി.പി.ശ്രീലാൽ സ്വാഗതവും , യുവജന വേദി പ്രസിഡന്റ് അഭിരാമി സോമദാസ് നന്ദിയും പറഞ്ഞു. തുടർന്ന് ശാസ്ത്ര കൗതുകം എന്ന വിഷയത്തിൽ പരീക്ഷണങ്ങളും ക്ലാസും നടന്നു.