പൊൻകുന്നം : പനമറ്റം ദേശീയവായനശാല കേരളത്തിലെ മികച്ച കോളേജ് മാഗസിന് ഏർപ്പെടുത്തിയ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച മാഗസിനുള്ള കടമ്മനിട്ട സ്മാരക പുരസ്‌കാരം കോട്ടയം മെഡിക്കൽ കോളേജിന്റെ നിക്കര് നെ പുതാറ് എച്ച? എന്ന മാഗസിനാണ്. കെ.ആർ.ചാരുലതയാണ് സ്റ്റുഡന്റ് മാഗസിൻ എഡിറ്റർ. രണ്ടാംസ്ഥാനക്കാർക്കുള്ള വി. രമേഷ് ചന്ദ്രൻ സ്മാരക പുരസ്‌കാരം കോട്ടയ്ക്കൽ വൈദ്യരത്‌നം പി.എസ്.വാരിയർ മെമ്മോറിയൽ ആയുർവേദ കോളേജിന്റെ ചെലപ്പധികാരം എന്ന മാഗസിനാണ്. വന്ദന ചന്ദ്രനാണ് സ്റ്റുഡന്റ് എഡിറ്റർ. 12 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പനമറ്റം ദേശീയവായനശാലയിൽ നടത്തുന്ന വി.ബാലചന്ദ്രൻ അനുസ്മരണയോഗത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.