rijo-raju

ചങ്ങനാശേരി : ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ എരുമേലി സ്വദേശി റിജോ രാജുവിന് (27) 82 വർഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. ചങ്ങനാശേരി സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ്.സൈമയുടേതാണ് വിധി. പിഴത്തുക അടച്ചില്ലെങ്കിൽ നാലുവർഷവും, ഏഴുമാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പി. എസ്.മനോജ് ഹാജരായി. വിചാരണവേളയിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ എരുമേലി സി.ഐ ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.