പാലാ: എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ 11ന് കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. ഡോ.പി.ആർ.വെങ്കിട്ടരാമൻ നയിക്കും. മീനച്ചിൽ യൂണിയൻ ചെയർമാൻ പി.എസ്.ഷാജികുമാർ കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്യും. പി.എം.പ്രകാശ് കുമാർ, ടി.വി.ജയമോഹൻ എന്നിവർ പ്രസംഗിക്കും.