കൊല്ലപ്പള്ളി: മൂന്നാർ സന്ദർശനം കഴിഞ്ഞു മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് സ്ത്രീക്ക് പരിക്ക്. ഞായറാഴ്ച അർധരാത്രി കൊല്ലപ്പള്ളി ജംഗ്ഷനിൽ പനച്ചിക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. സ്ത്രീകളും കുട്ടികളും കാറിലുണ്ടായിരുന്നു. ഇതിൽ കാലിന് പൊട്ടലുണ്ടായ സ്ത്രീയെ പ്രവിത്താനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കെട്ടിടത്തിന്റെ ബീമിൽ ഇടിച്ചു നിന്നതിനാൽ വ്യാപാര സ്ഥാപനങ്ങൾക്ക് കാര്യമായ കേടുപാടുണ്ടായില്ല.