വൈക്കം: കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും പൂത്താലങ്ങളുടെ അകമ്പടിയോടെ യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. വൈക്കം ക്ഷേത്രം മേൽശാന്തി തരണി ഡി.നാരായണൻ നമ്പൂതിരി യജ്ഞത്തിന്റെ ദീപപ്രകാശനം നടത്തി. വിജയലക്ഷ്മി വിജയകുമാർ വിഗ്രഹസമർപ്പണവും ദേവസ്വം പ്രസിഡന്റ് കെ.വേണുഗോപാൽ യജ്ഞ നിറപറ സമർപ്പണവും ദേവസ്വം മാനേജർ ഇ.ബി പ്രജിത്ത് നാണയപറ സമർപ്പണവും നടത്തി. പി.എസ് സുകുമാരൻ, കെ.എസ് സുരേഷ് എന്നിവർ ആചാര്യവരണവും ശ്രീനന്ദ് അഭിനന്ദ് ഗ്രന്ഥസമർപ്പണവും നടത്തി. യജ്ഞാചാര്യൻ ആമ്പല്ലൂർ അജിത്ത് സ്വാമി ഭാഗവത മഹാത്മ്യ പ്രഭാഷണവും നടത്തി. സെക്രട്ടറി കെ.ഡി അശോകൻ, ട്രഷറർ എൻ.എസ് സിദ്ധാർത്ഥൻ, പ്രദീപ്, വിജയൻ, അരവിന്ദാക്ഷൻ, പ്രകാശൻ, രാജൻ എന്നിവർ നേതൃത്വം നൽകി.
വിവിധ ദിവസങ്ങളിൽ രാവിലേയും വൈകിട്ടും ഭാഗവത പാരായണം, അന്നദാനം, ലളിതസഹസ്രനാമജപം, കൃഷ്ണവതാരം തിരുമുൽ കാഴ്ച സമർപ്പണം, ഉണ്ണിയൂട്ട്, നവഗ്രഹപൂജ, വിദ്യാഗോപാലമന്ത്രാർച്ചന, രുഗ്മിണീ സ്വയംവര ഘോഷയാത്ര, രുഗ്മിണീ സ്വയംവരപൂജ, ലക്ഷ്മീനാരായണപൂജ, സ്വയംവരസദ്യ, സർവ്വൈശ്വര്യപൂജ, നാരായണസദ്യ, അവഭൃഥസ്‌നാനം, ആറാട്ട്, ആചാര്യ ദക്ഷിണ എന്നിവ പ്രധാന ചടങ്ങുകളാണ്.