കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സംഘടിപ്പിക്കുന്ന മാമ്പഴക്കൂട്ടം വ്യക്തിത്വ വികസന ക്യാമ്പ് 10 മുതൽ 12വരെ നാഗമ്പടം ക്ഷേത്രത്തിൽ നടക്കും. രാവിലെ 10ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ്, കൗൺസിലർ സജീഷ് മണലേൽ എന്നിവർ സംസാരിക്കും. 11ന് കുഞ്ഞമ്മ രാമനെ ആദരിക്കും. തുടർന്ന് സുരേഷ് പരമേശ്വരൻ, ഉത്രജാ ജമിനി എന്നിവരുടെ ക്ളാസുകൾ. 11ന് രാവിലെ 9.30ന് ഡോ.രാധാ ഹരിലാൽ ദീപം തെളിക്കും. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ ബാസിദ്, പി.എൻ. അശോക് കുമാർ എന്നിവർ ക്ളാസുകൾ നയിക്കും. മാസ്റ്റർ അദ്വൈതിന്റെ മാജിക് ഷോയും നടക്കും. 12ന് രാവിലെ 9.30ന് ആർട്ടിസ്റ്റ് സുജാതൻ ദീപം തെളിക്കും. തുടർന്ന് അദ്ദേഹത്തെ ആദരിക്കും. 10ന് നേവ ജോമി, ബിനി ജിബീഷ്, ഡോ. ബിഷാ ബാബു എന്നിവർ ക്ളാസുകൾ നയിക്കും. ഉച്ചയ്ക്ക് രണ്ടിന് ആനന്ദോത്സവം ലക്ഷ്മി സുരേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതൽ 4.30വരെയാണ് ക്യാമ്പ്. ദിലീപ് കൈപ്പുഴ, എം.എസ്.സുമോദ്, സുഷമ മോനപ്പൻ തുടങ്ങിയവർ നേതൃത്വം നൽകും. ഫോൺ: 9446757618, 9446501829, 9074691767.