ആദിത്യപുരം : സൂര്യദേവ ക്ഷേത്രത്തിൽ കാവടി ഉത്സവവും സുകൃതഹോമവും 10,11,12 തീയതികളിൽ നടക്കും. 10 ന് രാവിലെ ഏഴിന് സുകൃതഹോമം ആരംഭിക്കും. മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. രാത്രി ഏഴിന് പിന്നൽ തിരുവാതിര, എട്ടിന് കർണാടക സംഗീതജ്ഞൻ അശ്വത് നാരായണന്റെ സംഗീതസദസ്. 11 ന് രാവിലെ ഏഴിന് സുകൃതഹോമം, വൈകിട്ട് 6.30ന് ദീപക്കാഴ്ചയും താലപ്പൊലി ഘോഷയാത്രയും, രാത്രി ഏഴിന് പിന്നൽ തിരുവാതിര, എട്ടിന് നൃത്തം. 12 ന് രാവിലെ ഏഴിന് സുകൃതഹോമം,10.30 ന് കാവടി എടുക്കൽ, 12 ന് കാവടി അഭഷേകം, രാവിലെ 6.30 ന് ഹരിപ്പാട് ശ്രീരാധേയം ഭജൻസിന്റെ നാമജപലഹരി, 9 ന് സഞ്ജയ് ശിവയുടെ സംഗീതസദസ്, 11.30 ന് കൈകൊട്ടിക്കളി, 12 ന് തിരുവാതിര.