മുണ്ടക്കയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്‌കൂളും, കുന്നുംഭാഗം സെന്റ്. ജോസഫ് പബ്ലിക് സ്‌കൂളും സംയുക്തമായി പൊതുജനങ്ങൾക്കും, രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന ഡിഗ്രി ഹോണേഴ്‌സ് അവബോധന ക്ലാസുകളും, സംശയനിവാരണവും, എ. ഐ പ്രദർശനവും ബുധനാഴ്ച രാവിലെ 9.30ന് കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്‌കൂളിലും, 13 ന് രാവിലെ 10 മണിക്ക് മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്‌കൂളിലും നടക്കും.
ഇന്ന് രാവിലെ 9.30ന് കുന്നുംഭാഗം സെന്റ്. ജോസഫ് പബ്ലിക് സ്‌കൂൾ ഹാളിൽ പ്രിൻസിപ്പൽ സി. ലിറ്റിൽ റോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സക്കറിയാസ് ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ആമുഖപ്രഭാഷണവും നടത്തുന്നു. തുടർന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വിദഗ്ധ ടീം സുപർണ്ണ രാജുവിന്റെ നേതൃത്വത്തിൽ വിഷയാവതരണവും, സംശയനിവാരണവും നടത്തുന്നതാണ്.
13 ന് രാവിലെ 10.30 ന് മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്‌കൂളിൽ പ്രിൻസിപ്പൽ ഫാ. തോമസ് നലന്നാടിയിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. പി.ഹരികൃഷ്ണൻ ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും നിർവഹിക്കുന്നതും തുടർന്ന് വിദഗ്ധർ ക്ലാസുകൾ നയിക്കുന്നതുമാണ്.