ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളജിൽ യുവ ക്യാമ്പ് ആരംഭിച്ചു. ജില്ലാകളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ ഉത്തരവാദിത്വ ബോധമുള്ളവരാകണമെന്നും വെല്ലു വിളികളെ അതിജീവിച്ച് ജീവിത വിജയം നേടാൻ കഠിന പരിശ്രമം നടത്തണമെന്നും അവർ പറഞ്ഞു. പ്രിൻസിപ്പൽ റവ.ഡോ. തോമസ് പാറത്തറ അധ്യക്ഷതവഹിച്ചു.
കോളജ് മാനേജർ മോൺ. ജെയിംസ് പാലക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസ്, ജെ.സി.ഐ നാലുകോടി പ്രസിഡന്റ് ഡോൺ തോമസ്, ക്യാമ്പ് കോർഡിനേറ്റർ ഡോ. തെരേസ തോമസ് എന്നിവർ പ്രസംഗിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന ക്ലാസിന് ഡോ. റോസമ്മ ഫിലിപ്പ് നേതൃത്വം നല്കി. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്ന് ചങ്ങനാശേരി സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റെന്നി മാത്യു , സ്റ്റാർട്ടപ്പ് കോച്ച് അജയ് ബേസിൽ വർഗീസ്, എന്നിവർ ക്യാമ്പ് നയിക്കും. നാളെ ജെ.എഫ്. എസ് ശ്യാംകുമാർ വി., ഡോ. കാമാക്ഷി വി , ഡോ. റാണി മരിയ തോമസ്, ഡോ വൈനി ഗോപി എന്നിവർ വിവിധ വിഷയങ്ങളെ അതികരിച്ച് പ്രസംഗിക്കും ' അറിവും അനുഭവവും പകർന്ന ഈ ക്യാമ്പ് നാളെ സമാപിക്കും.