karoor

കുടക്കച്ചിറ: ദീർഘനാളത്തെ സേവനത്തിനു ശേഷം കരൂർ ഗ്രാമപഞ്ചായത്തിലെ നാടുകാണി അങ്കണവാടിയിൽ നിന്നും അല്ലപ്പാറ അങ്കണവാടിയിൽ നിന്നും വിരമിച്ച അദ്ധ്യാപികമാരായ ഫിലോമിന ജോസഫിനും ജി. ശാരദക്കും സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മാണി സി. കാപ്പൻ എം.എൽ.എ. മൊമെന്റോ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, കേരള ഖാദി ബോർഡ് അംഗവും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ കെ.എസ്.രമേഷ് ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാജു വെട്ടത്തേട്ട്, സ്മിത ഗോപാലകൃഷ്ണൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സുനുമോൾ, കെ.ആർ. ശശികല, ബി.രേണുക, ആലി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ജീവനക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.