കോട്ടയം: ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കമ്മിഷൻ അംഗം പി. റോസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഴുപരാതികൾ പരിഗണിച്ചു. ഇതിൽ മൂന്നു പരാതികൾ തീർപ്പായി. ബാക്കി നാലു പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കാനായി മാറ്റി. പുതിയ ഒരു പരാതിയും സ്വീകരിച്ചു. വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കാനറ ബാങ്കിനെതിരെ സമർപ്പിച്ച പരാതി, ഈരാറ്റുപേട്ട സിവിൽ സ്‌റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതി, വിദ്യാഭ്യാസ വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ ലഭിച്ച പരാതി എന്നിവയിലാണ് സിറ്റിംഗിൽ നടപടികൾ പൂർത്തിയാക്കിയത്.