radhakrishnan

പൊൻകുന്നം: കവിയും വാഗ്മിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയവായനശാല ഏർപ്പെടുത്തിയിട്ടുള്ള 2024ലെ വി.ബാലചന്ദ്രൻ പുരസ്‌കാരത്തിന് പനമറ്റം മോതിരപ്പള്ളിൽ വി.എൻ. രാധാകൃഷ്ണൻ അർഹനായി. നാൽപ്പത് വർഷത്തിലധികമായി ചിത്രരചനാരംഗത്തുള്ള രാധാകൃഷ്ണൻ പാലാ കൈരളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്‌സിലാണ് ചിത്രകലാപഠനം നടത്തിയത്. ചുവർ ചിത്രങ്ങൾ, ഓയിൽ പെയിന്റിംഗ്, പോർട്രെയ്‌റ്റുകൾ എന്നിവയിൽ വൈദഗ്ധ്യം നേടി. നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
മധുര മീനാക്ഷി ക്ഷേത്രത്തിലെ ചുവർ ചിത്രരചനയിൽ പങ്കാളിയായി. ഭാര്യ ലേഖ. രേഷ്മ, രാഹുൽ രാധാകൃഷ്ണൻ എന്നിവരാണ് മക്കൾ. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം
12ന് മൂന്നിന് ദേശീയ വായനശാല ഹാളിൽ നടക്കുന്ന വി.ബാലചന്ദ്രൻ അനുസ്മരണ ചടങ്ങിൽ വെച്ച് സമ്മാനിക്കും.
ഡോ. സെബാസ്റ്റ്യൻ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തും.കേരളത്തിലെ മികച്ച കോളേജ് മാഗസിനുള്ള കടമ്മനിട്ട പുരസ്‌കാരം കോട്ടയം മെഡിക്കൽ കോളജ് മാഗസിൻ എഡിറ്റർ കെ.ആർ.ചാരുലത, രണ്ടാംസ്ഥാനക്കാർക്കുള്ള വി.രമേഷ് ചന്ദ്രൻ പുരസ്‌കാരം
വൈദ്യരത്‌നം പി.എസ്.വാര്യർ ആര്യവൈദ്യശാല കോട്ടക്കലിന്റെ എഡിറ്റർ വന്ദനചന്ദ്രൻ
എന്നിവർ ഏറ്റുവാങ്ങും.